കൊറിയര്‍ സര്‍വീസ് വാഹനത്തില്‍ കടത്തുകയായിരുന്ന 28.25 ലിറ്റര്‍ വിദേശമദ്യവുമായി 2 പേര്‍ മാവുങ്കാലില്‍ പിടിയില്‍
കൊല്ലം സ്വദേശികളായ ലിജിന്‍ എല്‍, ഡി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.

കാഞ്ഞങ്ങാട്: കൊറിയര്‍ സര്‍വ്വീസ് വാഹനത്തില്‍ കടത്തിയ 28.25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി രണ്ടു പേരെ ഹൊസ് ദുര്‍ഗ് എക് സൈസ് റെയ്ഞ്ച് ഓഫീസ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഇവി ജിഷ്ണുകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ ലിജിന്‍ എല്‍(30), ഡി അഖില്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ ഹൊസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മാവുങ്കാലില്‍ നടത്തിയ പരിശോധനയിലാണ് കെ എല്‍ 07 സി എസ് 0933 നമ്പര്‍ ഭാരത് ബെന്‍സ് ഗുഡ്‌സ് കാരിയര്‍ വാനില്‍ കേന്ദ്രഭരണ പ്രദേശത്ത് മാത്രം വില്‍പ്പന അധികാരമുള്ള 28.25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഇവര്‍ അറസ്റ്റിലായത്.
മാഹിയില്‍ നിന്നും മദ്യം കയറ്റി വഴിനീളെയുള്ള ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ഇവര്‍ ചെയ്തു വന്നിരുന്നത്. പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി ജയരാജന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സി സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെവി അനീഷ്, മുഹമ്മദ് ജുനൈദ്, വി എ അജൂബ് എന്നിവരും ഉണ്ടായിരുന്നു.