Begin typing your search above and press return to search.
മാണിയാട്ട് വീടിന്റെ വാതില്‍ തകര്‍ത്ത് 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി
15 ലക്ഷം രൂപ വിലവരുന്ന മാല, മോതിരം, നെക്ക് ലേസുകള്‍ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്.

കാഞ്ഞങ്ങാട്: മാണിയാട്ട് വീടിന്റെ വാതില്‍ തകര്‍ത്ത് 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ചന്തേര മാണിയാട്ടാണ് സംഭവം. ബാങ്കിന് സമീപം താമസിക്കുന്ന എം.കെ. ജുസിലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30 നും രാത്രി 10 നുമിടയിലാണ് കവര്‍ച്ച നടന്നത്.
വീട്ടുകാര്‍ പുറത്തേക്ക് പോയ സമയത്താണ് കവര്‍ച്ചാ സംഘം വാതില്‍ തകര്‍ത്തത്. കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മാല, മോതിരം, നെക്ക് ലേസുകള്‍ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്. 15 ലക്ഷം രൂപ വരും. ചന്തേര പൊലീസ് കേസെടുത്തു.
Next Story