Begin typing your search above and press return to search.
കിണര്‍ വൃത്തിയാക്കി മുകളില്‍ കയറുന്നതിനിടെ വീണ് യുവാവിന് പരിക്കേറ്റു; ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
പനയാല്‍ അരവത്തെ അരവിന്ദിനാണ് പരുക്കേറ്റത്.

കാഞ്ഞങ്ങാട്: കിണര്‍ വൃത്തിയാക്കിയ ശേഷം മുകളിലേക്ക് കയറുന്നതിനിടെ പിടിവിട്ട് വീണ് യുവാവിന് പരുക്കേറ്റു. പനയാല്‍ അരവത്തെ അരവിന്ദി(42)നാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അരവത്തെ ശ്രീധരന്റെ വീട്ടുപറമ്പിലെ കിണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ പിടിവിട്ട് ഇരുപതടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
കിണറിനുള്ളില്‍ കുടുങ്ങിയ അരവിന്ദിനെ കാഞ്ഞങ്ങാട്ടുനിന്ന് ഫയര്‍ഫോഴ് സെത്തി വല ഉപയോഗിച്ചാണ് പുറത്തെടുത്തത്. കാലിന് പരിക്കേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story