ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
തായന്നൂര്‍ സര്‍ക്കാരിയിലെ സച്ചിന്‍ കുര്യാക്കോസിനെയാണ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട് : ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തായന്നൂര്‍ സര്‍ക്കാരിയിലെ സച്ചിന്‍ കുര്യാക്കോസിനെ (35)യാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്ടു നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയോട് ബൈക്കില്‍ കയറാന്‍ യുവാവ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ യുവതി വിസമ്മതിച്ചു. ഇതോടെ കൈക്ക് പിടിച്ചു വലിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ കേസെടുത്ത അമ്പലത്തറ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story

