യുവതിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റില്‍
അറസ്റ്റ് ചെയ്തത് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ

കാഞ്ഞങ്ങാട്: യുവതിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. ആലക്കോട്ടെ ജയകൃഷ്ണനെയാണ് വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ടി. കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
2004 മാര്‍ച്ച് മാസത്തിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ജയകൃഷ്ണന്‍ പിന്നീട് ഗള്‍ഫിലേക്ക് പോയി. അവിടെ വെച്ച് വ്യാജ ഇന്‍സ്റ്റഗ്രാം ഐ ഡിയുണ്ടാക്കി നഗ്‌ന ദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്തിന് അയച്ചു കൊടുത്തു. ഇതേ തുടര്‍ന്ന് യുവതി ജയകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത പൊലീസ് ജയകൃഷ്ണനെതിരെ ലൂക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഗള്‍ഫില്‍ നിന്നും മടങ്ങുന്നതിനിടെ മംഗളൂരു വിമാന താവളത്തില്‍ വെച്ചാണ് ജയകൃഷ്ണനെ പൊലീസ് പിടികൂടിയത്.