പൂച്ചക്കാട്ട് വീടിന് തീവെച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

തീവെപ്പില്‍ 31 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

ബേക്കല്‍: പൂച്ചക്കാട്ട് വീടിന് തീവെച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചക്കാട് തെക്കുപുറത്തെ നാസറിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൂച്ചക്കാട്ടെ ഫൈസലിന്റെ വീടിന് തീയിട്ട കേസില്‍ പ്രതിയാണ് നാസര്‍.

ഫെബ്രുവരി 11ന് പുലര്‍ച്ചെ 1.45 മണിയോടെയാണ് സംഭവം. നാസര്‍ ഉള്‍പ്പെടെയുള്ള സംഘം ബൈക്കിലെത്തി വരാന്തയിലുണ്ടായിരുന്ന സോഫാസെറ്റിയില്‍ പെട്രോളൊഴിച്ച ശേഷം തീവെക്കുകയായിരുന്നു. ഈ സമയത്ത് ഫൈസലിന്റെ ഭാര്യ ജമീലയും മക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

തീവെപ്പില്‍ 31 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ചിത്താരിയില്‍ നടന്ന ഫുട് ബോള്‍ മല്‍സരത്തിനിടെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിലുള്ള വിരോധമാണ് തീവെപ്പിന് കാരണമെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

Related Articles
Next Story
Share it