മടിക്കൈയില്‍ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട പാലക്കാട് സ്വദേശി മരിച്ചു
നീലേശ്വരം പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

കാഞ്ഞങ്ങാട്: മടിക്കൈ കോതോട്ടുപാറയിലെ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് മേലത്തൂരിലെ അശോകന്‍(64) ആണ് മരിച്ചത്. മലപ്പുറം ഏലംകുളത്തെ സനോജും സുഹൃത്തുക്കളും താമസിക്കുന്ന വാടകവീട്ടിലാണ് തിങ്കളാഴ്ച ഉച്ചയോടെ അശോകനെ അബോധാവസ്ഥയില്‍ കണ്ടത്.
അശോകന്‍ സനോജിന്റെ സുഹൃത്താണ്. അശോകനെ ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നീലേശ്വരം പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story