വെള്ളിക്കോത്ത് പെരളത്തും മധുരക്കാട്ടും പുലിയിറങ്ങിയതായി നാട്ടുകാര്‍

റോഡിലൂടെ വാഹനത്തില്‍ പോയ ആളുകളാണ് പുലിയെ കണ്ടത്

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളത്തും മധുരക്കാട്ടും പുലിയിറങ്ങിയതായി സംശയം. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പെരളത്ത് ആനവാതുക്കല്‍ തറവാട്ടിലേക്കുള്ള റോഡിലൂടെ പുലിനടന്നു നീങ്ങിയതായാണ് സംശയിക്കുന്നത്. റോഡിലൂടെ വാഹനത്തില്‍ പോയ ആളുകളാണ് പുലിയെ കണ്ടത്. സംഭവം പ്രദേശത്തെ ജനങ്ങളില്‍ വലിയ ഭീതി ഉണ്ടാക്കിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ബുധനാഴ്ച വൈകുന്നേരം മധുരക്കാട്ടും പുലിയെ കണ്ടതായുള്ള സംശയം ഉയര്‍ന്നത്. സമീപവാസിയായ സ്ത്രീയാണ് പുലിയെ കണ്ടത്. വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് പെരിയ കേന്ദ്ര സര്‍വകലാശാല പരിസരത്ത് പുലി സാന്നിധ്യമുള്ളതായി സംശയം ഉയര്‍ന്നിരുന്നു. ഈ പ്രദേശത്തു നിന്നും 3 - 4 കിലോമീറ്റര്‍ പരിധിയിലാണ് പെരളവും മധുരക്കാട്ടും. ഈയൊരു സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ പുലി സാന്നിധ്യമുണ്ടെന്ന് തന്നെയാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.

Related Articles
Next Story
Share it