കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ബസില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ഡ്യൂട്ടിക്കിടെ ബസ്സില്‍ കുഴഞ്ഞുവീണ് മരിച്ചു. പാണത്തൂര്‍ ചിറംകടവ് സ്വദേശ് സുനീഷ് എബ്രഹാം ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് സര്‍വീസ് നടത്തുന്ന ബസ്സില്‍ ഡ്യൂട്ടിയിലായിരുന്നു സുനീഷ്. കോളിച്ചാലിന് സമീപമെത്തിയപ്പോള്‍ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഇയാളെ മാലക്കല്ലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story