കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നീലേശ്വരം സെക്ഷനിലെ ഓവര്‍സിയര്‍ കൊടക്കാട് വെള്ളച്ചാലിലെ കെ. വിനയന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട് : കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം സെക്ഷനിലെ ഓവര്‍സിയര്‍ കൊടക്കാട് വെള്ളച്ചാലിലെ കെ. വിനയന്‍ (50) ആണ് മരിച്ചത്. വീടിന് സമീപത്തെ കഴുക്കോലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വന്നലോത്ത് കുഞ്ഞിക്കണ്ണന്റെ മകനാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.
Next Story