കോടോം ബേളൂരില്‍ ഇടിമിന്നലില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു; മുറിയിലെ കിടക്ക കത്തി നശിച്ചു

ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. വീട്ടുപകരണങ്ങളും വയറിങ്ങുകളും കത്തിനശിച്ചു

കാഞ്ഞങ്ങാട്: കോടോം ബേളൂരില്‍ ഇടിമിന്നലില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഞായറാഴ്ച രാവിലെ 6.30 ന് തട്ടുമ്മലിലാണ് സംഭവം. പൊടവടുക്കത്തെ വി.വി. ശോഭനയുടെ വീടിനാണ് ഇടിമിന്നലേറ്റത്. മിന്നലില്‍ മുറിയിലുണ്ടായിരുന്ന കിടക്ക പൂര്‍ണമായും കത്തി നശിച്ചു.

ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. വീട്ടുപകരണങ്ങളും വയറിങ്ങുകളും കത്തിനശിച്ചു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീട്ടുകാര്‍ തച്ചങ്ങാട്ട് മകളുടെ വീട്ടിലേക്ക് വിഷുവിന് പോയതായിരുന്നു. ഇതേ തുടര്‍ന്ന് വീട് അടച്ചു പൂട്ടിയിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

Related Articles
Next Story
Share it