കൊല്ലം സ്വദേശിയെ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഭീമനടി നര്‍ക്കിലക്കാട്ടെ ചാലിങ്കാല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്ലം ചിറക്കര കൊച്ചു വീട്ടില്‍ ഹൗസില്‍ കെ. സുരേഷ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: കൊല്ലം സ്വദേശിയെ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭീമനടി നര്‍ക്കിലക്കാട്ടെ ചാലിങ്കാല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്ലം ചിറക്കര കൊച്ചു വീട്ടില്‍ ഹൗസില്‍ കെ. സുരേഷ് (46) ആണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ ചാലിനോട് ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Articles
Next Story
Share it