തച്ചങ്ങാട് കള്ളുഷാപ്പിന് സമീപം കഞ്ചാവുമായി യുവാവ് പിടിയില്‍

കണ്ടെത്തിയത് പാന്റിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചനിലയില്‍

പെരിയാട്ടടുക്കം : തച്ചങ്ങാട് കള്ളുഷാപ്പിന് സമീപത്ത് വെച്ച് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പൊലീസ് പിടിയിലായി. കണ്ണൂര്‍ കക്കാട് പരിപ്പിന്‍ മൊട്ടയിലെ വി.എസ് രാജേഷിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ബേക്കല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ രാജേഷിനെ തച്ചങ്ങാട് കള്ളുഷാപ്പ് പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കാണുകയായിരുന്നു.

പൊലീസിനെ കണ്ടതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് പിടികൂടി പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റില്‍ കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles
Next Story
Share it