മലപ്പുറം സ്വദേശിയായ യുവ ഡോക്ടര്‍ കാഞ്ഞങ്ങാട്ട് കുഴഞ്ഞു വീണ് മരിച്ചു

പുതിയ കോട്ട പള്ളിയില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

കാഞ്ഞങ്ങാട്: മലപ്പുറം സ്വദേശിയായ യുവ ഡോക്ടര്‍ കാഞ്ഞങ്ങാട്ട് കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം എടയൂര്‍ കുറ്റിപ്പുറം മൂടാലില്‍ കെ എച്ച് അന്‍വര്‍ (41)ആണ് മരിച്ചത്. അന്‍വര്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം കാഞ്ഞങ്ങാട്ടേക്ക് വന്നതായിരുന്നു. തിങ്കളാഴ്ച രാവിലെ പുതിയ കോട്ട പള്ളിയില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

കുഴഞ്ഞു വീണ അന്‍വറിനെ ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: നസീമ. മക്കള്‍: അയാന്‍, ഇനായ, ഐറിഖ്. കുറ്റിപ്പുറത്ത് സ്വകാര്യ ക്ലിനിക് നടത്തി വരികയായിരുന്നു അന്‍വര്‍. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles
Next Story
Share it