കാഞ്ഞങ്ങാട്ട് കാറിലെത്തിയ സംഘം യുവാവിന് നേരെ വാള്‍ വീശിയതായി പരാതി; 3 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

പ്രദേശത്തെ ലഹരി വില്‍പ്പനയെ എതിര്‍ത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും ആരോപണം

കാഞ്ഞങ്ങാട്: കാറിലെത്തിയ സംഘം യുവാവിന് നേരെ വാള്‍ വീശിയതായി പരാതി. നോര്‍ത്ത് കോട്ടച്ചേരി തെക്കേപ്പുറത്തെ എം മുഹമ്മദ് മുബാഷിന്(30) നേരെയാണ് വാള്‍ വീശിയത്. ഞായറാഴ്ച രാത്രി 9.15 മണിയോടെയാണ് സംഭവം.

മുബാഷിന്റെ പരാതിയില്‍ സമീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. കഴുത്തിന് നേരെയാണ് വാള്‍ വീശിയതെന്നും ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടതെന്നും പ്രദേശത്തെ ലഹരി വില്‍പ്പനയെ എതിര്‍ത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it