കാഞ്ഞങ്ങാട്ട് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

ആലക്കാട് ഉദയഗിരിയിലെ അഭിരാം ആണ് മരിച്ചത്

കാഞ്ഞങ്ങാട്: പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ആലക്കാട് ഉദയഗിരിയിലെ അഭിരാം(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടമുണ്ടായത്. കടിക്കാല്‍ ഭാഗത്തുവച്ചാണ് അപകടം സംഭവിച്ചത്.

നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. കനത്ത മഴയില്‍ ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ദൃക് സാക്ഷികള്‍ നല്‍കുന്ന വിവരം. ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കാഞ്ഞങ്ങാട്ടെ മിം ടെക് പാരാമെഡിക്കല്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥി ആയിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it