കൊട്ടിയൂര്‍ ദര്‍ശനത്തിന് പോയ കാഞ്ഞങ്ങാട് സ്വദേശിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ചിത്താരി ചാമുണ്ഡിക്കുന്നിലെ ചന്ദ്രന്റെ മകന്‍ അഭിജിത്തിനെയാണ് ബാവലി പുഴയില്‍ കാണാതായത്

കാഞ്ഞങ്ങാട്: കൊട്ടിയൂര്‍ ദര്‍ശനത്തിന് പോയ കാഞ്ഞങ്ങാട് സ്വദേശിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചിത്താരി ചാമുണ്ഡിക്കുന്നിലെ ചന്ദ്രന്റെ മകന്‍ അഭിജിത്തി(30) നെയാണ് ബാവലി പുഴയില്‍ കാണാതായത്. കഴിഞ്ഞ ദിവസമാണ് അഭിജിത്ത് കൊട്ടിയൂരിലേക്ക് പോയത്.

ചാമുണ്ഡിക്കുന്ന്, പൊയ്യക്കര പ്രദേശത്ത് നിന്നുമുള്ള ഇരുപത്തിയഞ്ചോളം യുവാക്കള്‍ക്കൊപ്പമായിരുന്നു യാത്ര. ഞായറാഴ്ച രാവിലെ കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. കൂടെയുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്. കനത്ത മഴ തിരിച്ചിലിനെ തടസപ്പെടുത്തുന്നുണ്ട്. കാണാതായ അഭിജിത്ത് ഇലക്ട്രീഷ്യന്‍ ആണ്.

Related Articles
Next Story
Share it