എറണാകുളത്ത് കാണാതായ കാഞ്ഞങ്ങാട് സ്വദേശിയെ ഗുരുവായൂരില്‍ കണ്ടെത്തി

വെള്ളിക്കോത്ത് വീണച്ചേരിയിലെ പൈനി പ്രഭാകരന്‍ നായരെ(73) ആണ് കാണാതായത്.

കാഞ്ഞങ്ങാട്: എറണാകുളത്ത് നിന്ന് കാഞ്ഞങ്ങാട് സ്വദേശിയെ കാണാതായ സംഭവം ബന്ധുക്കളില്‍ പരിഭ്രാന്തി പരത്തി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഗുരുവായൂരില്‍ കണ്ടെത്തുകയും ചെയ്തു. കാഞ്ഞങ്ങാടിനടുത്ത് വെള്ളിക്കോത്ത് വീണച്ചേരിയിലെ പൈനി പ്രഭാകരന്‍ നായരെ(73) ആണ് കാണാതായത്. മെയ് 9 മുതല്‍ ആണ് ഇദ്ദേഹത്തെ കാണാതായത്.പ്രഭാകരന്‍ നായര്‍ വര്‍ഷങ്ങളായി ചേരാനല്ലൂരിലാണ് താമസം.

കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചേരാനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാസര്‍കോട് ജില്ലയിലേക്ക് വരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഗുരുവായൂരില്‍ കണ്ടെത്തിയത്.

Related Articles
Next Story
Share it