Begin typing your search above and press return to search.
കാഞ്ഞങ്ങാട്ട് സീബ്രാലൈന്‍ കടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മക്ക് പരിക്ക്; ബൈക്ക് യാത്രികനും പരിക്ക്
പുതിയ കോട്ടയിലെ അലീമക്കാണ് പരിക്കേറ്റത്.

കാഞ്ഞങ്ങാട്: സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിനും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ കാഞ്ഞങ്ങാട് ലോലിനോ ഷോപ്പിന് സമീപത്താണ് അപകടമുണ്ടായത്.
പുതിയ കോട്ടയിലെ അലീമ(66)ക്കാണ് സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റത്. തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ബൈക്കോടിച്ച യുവാവിന് പരിക്കേല്‍ക്കുകയുമായിരുന്നു. ഇരുവരെയും കാഞ്ഞങ്ങാട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ അലീമയെ പിന്നീട് മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി.
Next Story