കാഞ്ഞങ്ങാട് പൂക്കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

ഓഫീസ് മുറിയിലെ എ.സി കംപ്യൂട്ടര്‍, ഫ്രിഡ് ജ് ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു

കാഞ്ഞങ്ങാട്: പൂ കച്ചവട സ്ഥാപനമായ ജെന്നിഫ് ളവേഴ് സില്‍ തീപിടുത്തം. കാഞ്ഞങ്ങാട് ടി.ബി റോഡ് ജംഗ്ഷനില്‍ വ്യാപാര ഭവന് പടിഞ്ഞാറ് ഭാഗം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. ഓഫീസ് മുറിയിലെ എ.സി കംപ്യൂട്ടര്‍, ഫ്രിഡ് ജ് ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു.

കംപ്യൂട്ടറില്‍ നിന്നും മോഡത്തിലേക്ക് കണക്ട് ചെയ്ത വയറിംഗിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീ പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ പുക ഉയരുന്നത് കണ്ട് ഫയര്‍ ഫോഴ് സെത്തി പരിശോധിച്ചപ്പോഴാണ് തീ പിടിച്ചതായി അറിയുന്നത്. രാത്രി തന്നെ തീപിടിച്ച ഉപകരണങ്ങള്‍ കത്തിയിരുന്നുവെന്നാണ് കരുതുന്നത്.

Related Articles
Next Story
Share it