കാഞ്ഞങ്ങാട്ട് പാലക്കാട് സ്വദേശിക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
സഹോദരനെ കാണാന്‍ ഗാര്‍ഡര്‍ വളപ്പില്‍ എത്തിയ യുവാവിന് നേരെയാണ് ആക്രമണം

കാഞ്ഞങ്ങാട്: നഗരത്തില്‍ ഗാര്‍ഡര്‍ വളപ്പില്‍ പാലക്കാട് സ്വദേശിക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി. പാലക്കാട് പുതുപറമ്പ് ആലിന്‍ ചോട്ടില്‍ സിഎസ് അബ്ദുല്‍ ഷുക്കൂറിനെയാണ് കഴിഞ്ഞ ദിവസം രാത്രി ബൈക്കുകളില്‍ എത്തിയ സംഘം മര്‍ദിച്ചത്.
അബ്ദുള്‍ ഷുക്കൂറിന്റെ സഹോദരന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ് സിന് മുന്നിലാണ് സംഭവം. സഹോദരനെ കാണാന്‍ ഗാര്‍ഡര്‍ വളപ്പില്‍ എത്തിയ അബ്ദുള്‍ ഷുക്കൂറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അബ്ദുള്‍ ഷുക്കൂറിന്റെ പരാതിയില്‍ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story