കാഞ്ഞങ്ങാട്ട് സീബ്ര ലൈനില്‍ വെച്ച് കാറിടിച്ച് 3 പേര്‍ക്ക് പരിക്ക്: യുവതിക്ക് ഗുരുതരം

കാഞ്ഞങ്ങാട് ടൗണിലെ റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ് അപകടം

കാഞ്ഞങ്ങാട്: നഗരത്തില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ കാഞ്ഞങ്ങാട് ടൗണിലെ റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ് അപകടം. നീലേശ്വരം തൈക്കടപ്പുറത്തെ ശ്വേത(21)ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.

ശ്വേതയുടെ അമ്മക്കും ബന്ധുവിനും നിസാര പരിക്കേറ്റു. മൂന്ന് പേരും സീബ്ര ലൈനിലൂടെ മറുവശത്തേക്ക് പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്.

Related Articles
Next Story
Share it