പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി

പുല്ലൂര്‍ പുളിക്കാലിലെ നരേന്ദ്രന്റെയും രേണുകയുടെയും മകന്‍ കാശിനാഥന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. പുല്ലൂര്‍ പുളിക്കാലിലെ നരേന്ദ്രന്റെയും രേണുകയുടെയും മകന്‍ കാശിനാഥന്‍(17)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം പുല്ലൂരിലെ ക്ഷേത്രക്കുളത്തിലാണ് കാശിനാഥനെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

സമീപത്ത് ചെരുപ്പും വസ്ത്രവും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തുകയായിരുന്നു. തിരച്ചിലിനിടെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാശിനാഥന്റെ പിതാവ് നരേന്ദ്രനെ വ്യാപാരി കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കാശിനാഥന്റെ അപ്രതീക്ഷിത മരണവും സംഭവിച്ചിരിക്കുന്നത്.

Related Articles
Next Story
Share it