ശക്തമായ മഴയില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട് തകര്‍ന്നു; അപകട സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ ഒഴിവായത് വന്‍ദുരന്തം
ബല്ല പുതുവൈയിലെ വി മാണിയമ്മയുടെ വീടാണ് തകര്‍ന്നത്

കാഞ്ഞങ്ങാട്: ശക്തമായ മഴയില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട് തകര്‍ന്നു. ബുധനാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയില്‍ ബല്ല പുതുവൈയിലെ വി. മാണിയമ്മയുടെ വീടാണ് തകര്‍ന്നത്. വീട് തകര്‍ന്നുവീഴുന്ന സമയത്ത് മാണിയമ്മ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
രണ്ടുദിവസം മുന്‍പ് മാണിയമ്മ വെള്ളൂരിലുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. ഈ സമയത്താണ് കനത്ത മഴയില്‍ വീട് തകര്‍ന്നു വീണത്. മാണിയമ്മയുടെ ഏക ആശ്രയമായിരുന്ന വീടാണ് തകര്‍ന്നത്. സംഭവം അറിഞ്ഞ് പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍ വി ഇന്ദിര, മുന്‍ കൗണ്‍സിലര്‍ കെ വി രതീഷ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
Next Story