പൊറോട്ട തൊണ്ടയില്‍ കുടുങ്ങി പെരിയ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു
പെരിയ പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെ മകന്‍ ഷിനോജ് ആണ് മരിച്ചത്.

പെരിയ: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി പെരിയ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു. പെരിയ പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെ മകന്‍ ഷിനോജ്(41) ആണ് മരിച്ചത്. കണ്ണൂര്‍ എളയാവൂര്‍ വൈദ്യര്‍ പീടികയിലെ എംപറര്‍ ഹോട്ടല്‍ ജീവനക്കാരനാണ്.
തിങ്കളാഴ്ച രാവിലെയാണ് ഷിനോജിനെ താമസ സ്ഥലത്തെ ശുചിമുറിയില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം വന്നതോടെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്.
വൈകിട്ടോടെ മൃതദേഹം പെരിയയിലെത്തിച്ച് രാത്രി വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ഭാര്യ: സുമ(ബെംഗളൂരു). മകള്‍: ശ്രീയാനി. മാതാവ്; ഓമന. സഹോദരങ്ങള്‍: മനോജ്, രേവതി.
Next Story

