കാറിലെത്തിയ സംഘം ലോറി തടഞ്ഞ് ഡ്രൈവറെയും സഹായിയെയും മര്‍ദ്ദിച്ചതായി പരാതി

ലോറി അടിച്ചു തകര്‍ക്കുകയും 65,000 രൂപയുടെ റബ്ബര്‍ ഷീറ്റുകള്‍ തട്ടിയെടുക്കുകയും ചെയ്തു

കാഞ്ഞങ്ങാട് : കാറിലെത്തിയ സംഘം ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയെയും മര്‍ദ്ദിച്ചതായി പരാതി. ലോറി അടിച്ചു തകര്‍ക്കുകയും 65,000 രൂപയുടെ റബ്ബര്‍ ഷീറ്റുകള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പാണത്തൂരില്‍ നിന്നും പുളിങ്ങോം ഹോളി ക്യൂനിലേക്ക് റബ്ബര്‍ ഷീറ്റുമായി പോവുകയായിരുന്ന കെ.എല്‍ 86 സി 23 64 നമ്പര്‍ ലോറി രാജപുരം കോളിച്ചാലില്‍ വച്ചാണ് മൂന്നു കാറുകളിലായി വന്ന സംഘം തടഞ്ഞുനിര്‍ത്തിയത്.

ലോറി ഡ്രൈവര്‍ പാലാവയല്‍ തോളനിയിലെ എം രാജേഷ്(36),സഹായിയായ മാക്സിന്‍(35) എന്നിവരെ അക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷമാണ് 65,000 രൂപ വിലവരുന്ന 3 ക്വിന്റല്‍ റബര്‍ ഷീറ്റുകള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it