സ്ത്രീത്വത്തെ അപമാനിച്ച റവന്യൂ ജീവനക്കാരനെ പിരിച്ചുവിട്ട് സര്‍ക്കാര്‍ മാതൃക കാട്ടണം;യൂത്ത് കോണ്‍ഗ്രസ്

നാട്ടില്‍ ജാതി സ്പര്‍ധ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല

കാഞ്ഞങ്ങാട്: വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്സിനെ വ്യക്തിപരമായും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധവും ഫേസ്ബുക്ക് പോസ്റ്റിട്ട റവന്യൂ ജീവനക്കാരന്‍ പവിത്രനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട് സര്‍ക്കാര്‍ മാതൃക കാട്ടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ. ആര്‍ കാര്‍ത്തികേയന്‍.

സ്ത്രീത്വത്തെ അപമാനിക്കുന്നതോടൊപ്പം നാട്ടില്‍ ജാതി സ്പര്‍ധ ഉണ്ടാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. നേരത്തെയും ജാതി സ്പര്‍ധയുണ്ടാക്കാനും ജനപ്രതിനിധികളെ അപമാനിക്കാനും ശ്രമം നടത്തി സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it