സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

ദേവന്‍ റോഡ് ഗ്രോ ടെക്കിന് സമീപത്തെ ദേവദാസ് കാമത്ത് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ദിവസ നിക്ഷേപ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേവന്‍ റോഡ് ഗ്രോ ടെക്കിന് സമീപത്തെ ദേവദാസ് കാമത്ത്(64) ആണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ദേവദാസ് കാമത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൃഷ്ണ കാമത്തിന്റെ മകനാണ്. സഹോദരങ്ങള്‍: ലക്ഷ്മണന്‍ കാമത്ത്(റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക്), പരേതരായ ലക്ഷ്മിഭായി (പാടിയോട്ടുചാല്‍), നരസിംഹ കാമത്ത്. സംഭവത്തില്‍ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മരണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

Related Articles
Next Story
Share it