മുന്‍ പ്രവാസി മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

കരിന്തളം കൊല്ലമ്പാറ മഞ്ഞളംകാട്ടെ സി ശശിയാണ് മരിച്ചത്

കാഞ്ഞങ്ങാട്: മുന്‍ പ്രവാസിയെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം കൊല്ലമ്പാറ മഞ്ഞളംകാട്ടെ സി ശശി(47)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ശശിയെ വീടിന് പിറകിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനായ ശശി ഒരുവര്‍ഷം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്.

ഇതിന് ശേഷം തേപ്പ്, ടൈല്‍സ് ജോലികള്‍ ചെയ്തുവരികയായിരുന്നു. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: രാജന്‍(ഡ്രൈവര്‍), സുനന്ദന്‍ (മഞ്ഞളംകാട്).

Related Articles
Next Story
Share it