കാഞ്ഞങ്ങാട്ടും കരയിലേക്ക് മത്സ്യക്കൂട്ടം ഒഴുകിയെത്തി; പ്രദേശവാസികള്‍ക്ക് ചാകര

ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട്, ബല്ല, മീനാപ്പീസ് പ്രദേശങ്ങളിലാണ് മത്തിക്കൂട്ടം ഒഴുകിയെത്തിയത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും കരയിലേക്ക് മത്സ്യക്കൂട്ടം ഒഴുകിയെത്തി. ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട്, ബല്ല, മീനാപ്പീസ് പ്രദേശങ്ങളിലാണ് മത്തിക്കൂട്ടം ഒഴുകിയെത്തിയത്. വിവരമറിഞ്ഞ് ആളുകള്‍ മീന്‍ ശേഖരിക്കാനായി കയ്യില്‍ കിട്ടിയ സഞ്ചികളുമായി കടല്‍ക്കരയിലേക്ക് ഓടിയെത്തി.

പലരും കിട്ടിയ മത്സ്യങ്ങള്‍ നല്ല തുകയ്ക്ക് വിറ്റു. കഴിഞ്ഞദിവസം അജാനൂര്‍ തീരത്തും മത്തിക്കൂട്ടം ഒഴുകിയെത്തിയിരുന്നു. തീരത്തോട് ചേര്‍ന്ന് കൂട്ടത്തോടെ സഞ്ചരിക്കുന്ന മത്സ്യങ്ങള്‍ വള്ളങ്ങളുടെ എഞ്ചിന്റെ ശബ്ദം കേട്ട് ദിശ അറിയാന്‍ തീരത്തെ തഴുകി എത്തുന്നതാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Related Articles
Next Story
Share it