ഓടയില്‍ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന
പരപ്പ കമ്മാടം കാരാട്ട് റോഡിലെ ഓടയില്‍ വീണ പശുവിനാണ് കാഞ്ഞങ്ങാട്ട് നിന്നെത്തിയ സേനാംഗങ്ങള്‍ രക്ഷകരായത്

കാഞ്ഞങ്ങാട്: ഓടയില്‍ വീണ പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന. പരപ്പ കമ്മാടം കാരാട്ട് റോഡിലെ ഓടയില്‍ വീണ പശുവിനെ കാഞ്ഞങ്ങാട്ട് നിന്നെത്തിയ സേനാംഗങ്ങളാണ് രക്ഷപ്പെടുത്തിയത്. ഓടയില്‍ പശുവീണ് കിടക്കുന്നത് കണ്ട് നാട്ടുകാര്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ കെ.വി പ്രകാശന്‍, ഡ്രൈവര്‍ കെ.എം ലതീഷ്, ഫയര്‍ ആന്റ് റെക്സ്യു ഓഫീസര്‍മാരായ പി. അനിലേഷ്, എം.പി വിഷ്ണുദാസ്, ഹോംഗാര്‍ഡുമാരായ ഐ. രാഘവന്‍, ഇ. സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Next Story

