കാഞ്ഞങ്ങാട്ട്‌ വയോധികന്‍ കൊടും ചൂടില്‍ തളര്‍ന്നുവീണു; ആശുപത്രിയിലെത്തിച്ച് അഗ്നിരക്ഷാസേന

കൊളവയലിലെ കൃഷ്ണന്‍ ആണ് ചൊവ്വാഴ്ച ഉച്ചക്ക് പുതിയ കോട്ട മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണത്.

കാഞ്ഞങ്ങാട്: മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ വയോധികന്‍ കൊടും ചൂടില്‍ തളര്‍ന്നുവീണു. കൊളവയലിലെ കൃഷ്ണന്‍(67) ആണ് ചൊവ്വാഴ്ച ഉച്ചക്ക് പുതിയ കോട്ട മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണത്.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി കൃഷ്ണനെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊടും ചൂടില്‍ ക്ഷീണമനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൃഷ്ണന്‍ തളര്‍ന്നുവീണത്.

Related Articles
Next Story
Share it