സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ച് എട്ടുവയസുകാരന് പരിക്ക്

തച്ചങ്ങാട് ഗവ. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി പ്രയാഗ് പ്രകാശിനാണ് പരിക്കേറ്റത്

പെരിയാട്ടടുക്കം: സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ച് എട്ടുവയസുകാരന് പരിക്കേറ്റു. തച്ചങ്ങാട് ഗവ. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ തച്ചങ്ങാട് പ്രകാശം നിവാസിലെ പ്രയാഗ് പ്രകാശിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ അരവത്തെ ബി.ആര്‍.ഡി.സി കെട്ടിടത്തിന് മുന്നിലാണ് അപകടമുണ്ടായത്.

കുട്ടി റോഡരികിലൂടെ സ്‌കൂളിലേക്ക് നടന്നുപോകുമ്പോള്‍ അമിതവേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ കുട്ടിയെ ഓടിയെത്തിയവര്‍ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കാറോടിച്ച അജിത്തിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it