പാല്‍വണ്ടി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

അമ്പലത്തറ മൂന്നാംമൈലിലെ മിഥുനാണ് പരിക്കേറ്റത്

കാഞ്ഞങ്ങാട്: പാല്‍വണ്ടി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. അമ്പലത്തറ മൂന്നാംമൈലിലെ മിഥുനാണ് (26)പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെ കരിന്തളം താഴെ തലയടുക്കത്താണ് അപകടമുണ്ടായത്. പാലുമായി നീലേശ്വരത്ത് നിന്ന് മലയോരമേഖലയിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ മിഥുനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മിഥുന്‍.

Related Articles
Next Story
Share it