ഡോ. എം. കെ മുനീറിനും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്കും മെട്രോ പുരസ്‌കാരം

25001 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

കാഞ്ഞങ്ങാട്: രാഷ്ട്രീയ - സാമൂഹിക - ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് മുസ്ലീം വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മെട്രോ പുരസ്‌കാരത്തിന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഡോ. എം കെ മുനീര്‍, എന്‍. കെ പ്രേമചന്ദ്രന്‍ എം. പി എന്നിവര്‍ അര്‍ഹരായി.


മെട്രോ മുഹമ്മദ് ഹാജിയുടെ അഞ്ചാം ചരമവാര്‍ഷികദിനമായ ജൂണ്‍ 10 ന് കാഞ്ഞങ്ങാട് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുരസ്‌കാരം വിതരണം ചെയ്യും. 25001 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഖാദര്‍ മാങ്ങാട്, ബഷീര്‍ ആറങ്ങാടി, ടി. അബൂബക്കര്‍ ഹാജി, ഇ.വി ജയകൃഷ്ണന്‍, എ. ഹമീദ് ഹാജി, ടി. റംസാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it