രഞ്ജിതയെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് ജാമ്യം
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് പ്രതിക്ക് ജാമ്യം നല്‍കിയത്

കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്സ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന് കോടതി ജാമ്യം അനുവദിച്ചു.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് പ്രതിക്ക് ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ രണ്ടാള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പവിത്രന് വേണ്ടി ഹൊസ് ദുര്‍ഗ് ബാറിലെ അഭിഭാഷകരായ പി വി മുരുഗന്‍, സിനോരാജ് എന്നിവര്‍ ഹാജരായി.
Next Story