സഹകരണ ബാങ്ക് ജീവനക്കാരന്‍ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ പനയാലിലെ ടി രാജേന്ദ്രനാണ് മരിച്ചത്

പെരിയാട്ടടുക്കം : സഹകരണ ബാങ്ക് ജീവനക്കാരനായ സി.പി.എം പ്രവര്‍ത്തകനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ പനയാലിലെ ടി രാജേന്ദ്ര(56)നാണ് മരിച്ചത്. സി.പി.എം ബ്രാഞ്ചംഗം കൂടിയായ രാജേന്ദ്രനെ വെള്ളിയാഴ്ച രാവിലെയാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വ്യാഴാഴ്ച രാത്രി വരെ രാജേന്ദ്രന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നു. അഞ്ചുമാസം കഴിഞ്ഞാല്‍ ബാങ്കില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് രാജേന്ദ്രന്റെ മരണം. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശോഭ. മക്കള്‍ : അഭിരാജ്, സുരഭി, അനുശ്രീ.

Related Articles
Next Story
Share it