13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; നിര്‍മ്മാണ തൊഴിലാളി അറസ്റ്റില്‍

കോട്ടയം സ്വദേശിയും വെള്ളരിക്കുണ്ടില്‍ താമസക്കാരനുമായ ജോഷിയെ ആണ് അറസ്റ്റ് ചെയ്തത്.

ബേക്കല്‍: പതിമൂന്നുകാരിയെ ക്വാര്‍ട്ടേഴ് സില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത ബേക്കല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയും വെള്ളരിക്കുണ്ടില്‍ താമസക്കാരനുമായ ജോഷി (55)യെ ആണ് അറസ്റ്റ് ചെയ്തത്.

ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. 2023ല്‍ പെണ്‍കുട്ടിയും കുടുംബവും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ് സില്‍ താമസിച്ചിരുന്നു. ജോഷി തൊട്ടടുത്തായിരുന്നു താമസം.

പെണ്‍കുട്ടി ക്വാര്‍ട്ടേഴ് സില്‍ ഒറ്റക്കായിരുന്ന സമയത്ത് എത്തിയ ജോഷി പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളിലെ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു വിട്ടത്. അധ്യാപകര്‍ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it