ഭാര്യാവീട്ടിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി
അജാനൂര്‍ മേലടുക്കത്തെ എം മുകേഷിനെ(35)യാണ് കാണാതായത്.

കാഞ്ഞങ്ങാട്: ഭാര്യാവീട്ടിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. അജാനൂര്‍ മേലടുക്കത്തെ എം മുകേഷിനെ(35)യാണ് കാണാതായത്. ജൂണ്‍ 14ന് വൈകിട്ടാണ് മുകേഷ് ഭാര്യാവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്.
എന്നാല്‍ മുകേഷ് ഭാര്യാ വീട്ടിലെത്തിയില്ല. അതിനുശേഷം മുകേഷിനെക്കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ഹൊസ് ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story