മടിക്കേരിയിലേക്ക് പോയ കാഞ്ഞങ്ങാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി
കുശാല്‍ നഗര്‍ കടിക്കാലിലെ അബ്ദുള്‍ അസീസിന്റെ മകന്‍ കെ ഷെഫീഖിനെയാണ് കാണാതായത്

കാഞ്ഞങ്ങാട്: മടിക്കേരിയിലേക്ക് പോയ കാഞ്ഞങ്ങാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. കുശാല്‍ നഗര്‍ കടിക്കാലിലെ അബ്ദുള്‍ അസീസിന്റെ മകന്‍ കെ. ഷെഫീഖിനെ(30)യാണ് കാണാതായത്. ഷെഫീഖ് ജൂണ്‍ 17ന് വൈകിട്ട് ആവിയിലെ ബന്ധുവീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു.
മടിക്കേരിയിലെ റിസോര്‍ട്ടിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. എന്നാല്‍ മടിക്കേരിയില്‍ യുവാവ് എത്തിയില്ല. വീട്ടിലും തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story