കാഞ്ഞങ്ങാട്ട് കാറിലെത്തിയ സംഘം ഫിഷ് മീറ്റ് സ്ഥാപന ഉടമകളെ മാരകായുധങ്ങളുമായി ആക്രമിച്ചതായി പരാതി

ഇരുമ്പ് വടി കൊണ്ട് തലക്കും മുഖത്തും നെഞ്ചിനും ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു

കാഞ്ഞങ്ങാട്: കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി സ്ഥാപന ഉടമകളെ ആക്രമിച്ചതായി പരാതി. കൊവ്വല്‍ പള്ളിയിലെ ഫിഷ് മീറ്റ് സ്ഥാപന ഉടമകളായ പടന്നക്കാട്ടെ ഷെരീഫ് പാറമ്മല്‍, മുഹമ്മദ് യാസിന്‍ എന്നിവരാണ് അക്രമത്തിനിരയായത്. സംഭവത്തില്‍ റിസാദ്, അജ് മല്‍, ഹിസാം, മിദുല്‍ ലാജ്, ഫസല്‍ എന്നിവര്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ട് കൊവ്വല്‍ പള്ളിയിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഷെരീഫിനെയും മുഹമ്മദ് യാസിനെയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചും മുഖത്തും നെഞ്ചിനും ഇടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഈ സംഭവത്തിന് അരമണിക്കൂര്‍ മുമ്പ് കൊവ്വല്‍ പള്ളിയില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ആളെ ഇന്നോവ കാര്‍ ഇടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള പ്രശ്‌നമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it