സുഹൃത്തുക്കളായ 3പേരെ തടഞ്ഞുനിര്‍ത്തി ചുണ്ട് കടിച്ചു പറിച്ചു, മുഖത്തടിച്ചു, കണ്ണില്‍ കുത്തി പരിക്കേല്‍പ്പിച്ചു; 6 പേര്‍ക്കെതിരെ കേസ്
അരുണ്‍ വിജയന്‍, സുഹൃത്തുക്കളായ ശ്യാമ, വിഷ്ണു എന്നിവരാണ് ആക്രമണത്തിന് ഇരയായത്

കാഞ്ഞങ്ങാട്: സുഹൃത്തുക്കളായ മൂന്നു പേരെ തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപമാണ് ക്രൂരമായ സംഭവം നടന്നത്. ഒരാളുടെ ചുണ്ടിന്റെ ഒരു ഭാഗം കടിച്ചു പറിച്ചതായും പരാതിയില്‍ പറയുന്നു.
വെള്ളിക്കോത്ത് അടോട്ട് കോടോത്ത് വളപ്പ് ഹൗസില്‍ അരുണ്‍ വിജയന്റെ പരാതിയില്‍ അജാനൂര്‍ നമ്പ്യാരടുക്കത്തെ സജിത്ത്, സജിത്ത്, രാകേഷ്, സുമേഷ്, ലിജേഷ്, അനുരാഗ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അരുണ്‍ വിജയന്‍, സുഹൃത്തുക്കളായ ശ്യാമ, വിഷ്ണു എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
ശ്യാമിന്റെ ചുണ്ടിന്റെ ഭാഗമാണ് കടിച്ചു പറിച്ചത്. സജിത്താണ് ചുണ്ട് കടിച്ചെടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്. അരുണ്‍ വിജയന്റെ മുഖത്തടിക്കുകയും നെറ്റിയിലും ഇടതുകണ്ണിനും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും, മുന്‍ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.