സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ഹോംനഴ് സിന്റെ പണവും രേഖകളും കവര്‍ന്നതായി പരാതി

ആസ്പത്രി കൗണ്ടറിലും മോഷണശ്രമം നടന്നു.

കാഞ്ഞങ്ങാട്: സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ഹോംനഴ് സിന്റെ പണവും രേഖകളും കവര്‍ച്ച ചെയ്തതായി പരാതി. തിരക്കൊഴിഞ്ഞ സമയത്ത് ആസ്പത്രിയില്‍ രോഗിയുടെ മുറിയില്‍ കയറിയ മോഷ്ടാവ് കൂട്ടിരിപ്പിനുണ്ടായിരുന്ന ഹോംനഴ്സിന്റെ പണവും രേഖകളുമടങ്ങിയ പഴ്സ് കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

ആസ്പത്രി കൗണ്ടറിലും മോഷണശ്രമം നടന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മോഷ്ടാവ് ആസ്പത്രി കൗണ്ടറില്‍ നിന്ന് പ്ലാസ്റ്റിക് കവറെടുത്ത് പഴ്സ് അതിലിട്ട് കടന്നുകളയുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. വിവരമറിഞ്ഞ് ഹൊസ് ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Related Articles
Next Story
Share it