ലാഭവിഹിതം വാഗ് ദാനം ചെയ്ത് ഓണ്‍ലൈനിലൂടെ അമ്പലത്തറ സ്വദേശിയുടെ 68 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ഭാര്യയുടെ സ്വര്‍ണ്ണമുള്‍പ്പെടെ പണയം വെച്ച് ലഭിച്ച തുകയാണ് നിക്ഷേപിച്ചത്

അമ്പലത്തറ: ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഓണ്‍ലൈനിലൂടെ അമ്പലത്തറ സ്വദേശിയുടെ 68 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അമ്പലത്തറ സ്വദേശി അനീഷ് കുമാറിന്റെ പണമാണ് നഷ്ടമായത്. ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് അനീഷ് കുമാര്‍ 2024 ജൂലൈ 17 മുതല്‍ ഫേസ് ബുക്ക് ട്രേഡിംഗ് പ്ലാറ്റ് ഫോം വഴി വിവിധ തവണകളായി 68 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു.

അനീഷ് കുമാറിന്റെ വാട്സ് ആപ്പിലാണ് ലാഭവിഹിതം സംബന്ധിച്ച സന്ദേശം പ്രതികള്‍ അയച്ചിരുന്നത്. തുടര്‍ന്ന് പ്രതികള്‍ നല്‍കിയ അക്കൗണ്ടിലേക്ക് പണമയക്കുകയായിരുന്നു. ഭാര്യയുടെ സ്വര്‍ണ്ണമുള്‍പ്പെടെ പണയം വെച്ച് ലഭിച്ച തുകയാണ് നിക്ഷേപിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും തുക ലഭിക്കാതിരുന്നതോടെ അനീഷ് കുമാറിന്റെ ഭാര്യ പനയാല്‍ കരുവാക്കോട്ടെ കെ അഞ്ജലി(31) അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it