പള്ളിക്കരയില്‍ പൊതുസ്ഥലത്ത് സംഘട്ടനം; നാലുപേര്‍ക്കെതിരെ കേസ്
തോണിക്കടവിലെ അര്‍ജുന്‍ ചന്ദ്രന്‍, ബങ്ങാട്ടെ അഖിലേഷ്, ഈലടുക്കത്തെ വിജയന്‍, ഉണ്ണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്

ബേക്കല്‍: പള്ളിക്കര ബങ്ങാട് പാതയോരത്ത് സംഘട്ടനത്തിലേര്‍പ്പെട്ട നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തോണിക്കടവിലെ പി. അര്‍ജുന്‍ ചന്ദ്രന്‍(25), ബങ്ങാട്ടെ അഖിലേഷ്(26), ഈലടുക്കത്തെ കെ. വിജയന്‍(40), ഉണ്ണി എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
തിരുവോണദിവസം ബങ്ങാട്ടെ പാതയോരത്ത് ഏതാനും പേര്‍ സംഘട്ടനത്തിലേര്‍പ്പെടുന്ന വിവരമറിഞ്ഞ് എസ്.ഐ എം.എന്‍ മനുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയതോടെ ഏറ്റുമുട്ടിയവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഉണ്ണി പിടികൊടുക്കാതെ രക്ഷപ്പെട്ടെങ്കിലും മറ്റുള്ളവരെ പിന്തുടര്‍ന്ന് പിടികൂടി.
Next Story