തോട്ടം ജംഗ്ഷനിലെ സംഘട്ടനം; അഞ്ചുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: തോട്ടം ജംഗ്ഷനില്‍ പരസ്പരം തമ്മിലടിച്ച അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പ അയ്യപ്പള്ളി അഖില്‍(29), തൈക്കടപ്പുറം റഷീദ്(59) തുരുത്തി, ഓര്‍ക്കളം പുതുവ പറമ്പില്‍ സന്ദീപ് (35), അഴിത്തല പടമാട്ടുമ്മല്‍ വിനോദ്(53), അഴിത്തല പണ്ടാരപ്പറമ്പില്‍ സനോജ്(49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് ഇവര്‍ തോട്ടം ജംഗ്ഷനില്‍ വച്ച് പരസ്പരം ഏറ്റുമുട്ടിയത്. സംഭവമറിഞ്ഞ് എത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story