ബിസിനസ് ആവശ്യത്തിന് യുവതിയില്‍ നിന്നും 25 പവന്‍ സ്വര്‍ണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്

തിമിരി ഓട്ടമലയിലെ നവീന്‍ ചന്ദ്രനെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്

കാഞ്ഞങ്ങാട്: ബിസിനസ് ആവശ്യത്തിന് യുവതിയില്‍ നിന്നും 25 പവന്‍ സ്വര്‍ണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. തിമിരി ഓട്ടമലയിലെ നവീന്‍ ചന്ദ്ര(35)നെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്. കൊടക്കാട് വേങ്ങപ്പാറയിലെ 43 കാരിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

2021 ലാണ് യുവാവ് സ്വര്‍ണ്ണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇതില്‍ 2023ല്‍ 11.5 പവന്‍ സ്വര്‍ണ്ണം തിരികെ ഏല്‍പ്പിച്ചിരുന്നു. ബാക്കി സ്വര്‍ണം നല്‍കാതെ വഞ്ചിച്ചു എന്നാണ് പരാതി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു.

Related Articles
Next Story
Share it