വില്‍പ്പനക്കായി കൊണ്ടുപോയ കാറിന്റെ പണം നല്‍കാതെ വഞ്ചിച്ചു; രണ്ടുപേര്‍ക്കെതിരെ കേസ്

അമ്പലത്തറയിലെ മുഹമ്മദ് റസീമിന്റെ പരാതിയില്‍ ആവിയില്‍ ഹൗസില്‍ മുനീര്‍, മുക്കൂട് ഹൗസില്‍ ബാദുഷ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്

കാഞ്ഞങ്ങാട്: വില്‍പ്പനക്കായി കൊണ്ടുപോയ മാരുതി സ്വിഫ്റ്റ് കാറിന്റെ പണം നല്‍കാതെയും കാര്‍ തിരികെ നല്‍കാതെയും വഞ്ചിച്ചതിന് രണ്ടുപേര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. അമ്പലത്തറയില്‍ താമസിക്കുന്ന കണ്ണൂര്‍ ചാലാട് തായമ്പള്ളി റിജാസ് മന്‍സിലിലെ മുഹമ്മദ് റസീമിന്റെ പരാതിയില്‍ ആവിയില്‍ ഹൗസില്‍ മുനീര്‍, മുക്കൂട് ഹൗസില്‍ ബാദുഷ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

മുഹമ്മദ് റസീം വാഹന ബിസിനസുകാരനാണ്. തന്റെ ഉടമസ്ഥതയിലുള്ള മാരുതി കാറാണ് വില്‍പ്പനക്കായി ഇരുവര്‍ക്കും നല്‍കിയത്. എന്നാല്‍ കാറിന് നിശ്ചയിച്ച 4,60,000 രൂപയോ കാറോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. മാര്‍ച്ച് മൂന്നിനാണ് മുഹമ്മദ് റസിം കാര്‍ നല്‍കിയത്.

Related Articles
Next Story
Share it