വ്യാജരേഖയുണ്ടാക്കി കാര്‍ഷിക വികസനബാങ്കില്‍ നിന്ന് അരലക്ഷം രൂപ തട്ടിയെടുത്തു: ബാങ്ക് മാനേജര്‍ക്കും സെക്രട്ടറിക്കുമെതിരെ കേസ്

നടപടി ചിറ്റാരിക്കാല്‍ കൊല്ലാടയിലെ കെ ജെ ജെയിംസിന്റെ പരാതിയില്‍

കാഞ്ഞങ്ങാട്: വ്യാജരേഖയുണ്ടാക്കി കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് അരലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ബാങ്ക് മാനേജര്‍ക്കും സെക്രട്ടറിക്കുമെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ കൊല്ലാടയിലെ കെ ജെ ജെയിംസിന്റെ പരാതിയില്‍ പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് ചിറ്റാരിക്കാല്‍ ശാഖാ മാനേജര്‍ക്കും സെക്രട്ടറിക്കുമെതിരെയാണ് കേസ്.

2022 ഏപ്രില്‍ 15ന് ഇരുവരും തന്റെ വ്യാജ ഒപ്പിട്ട അപേക്ഷ നല്‍കി ബാങ്കിന്റെ ചിറ്റാരിക്കാല്‍ ശാഖയില്‍ നിന്ന് അരലക്ഷം രൂപ തട്ടിയെടുത്തുവെന്നും പണം അടക്കാന്‍ തനിക്ക് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നും പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it