16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനേഴുകാരനെതിരെ കേസ്

പീഡനം നടന്നത് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച്

കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനേഴുകാരനെതിരെ പൊലീസ് കേസെടുത്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പെണ്‍കുട്ടിയെയും കൂട്ടി അമ്പലത്തറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചു. പ്രതിയായ പതിനേഴുകാരന്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്.

Related Articles
Next Story
Share it